മാനഭംഗപ്പെടുത്തി; അമിത് മിശ്രയ്ക്കെതിരെ യുവതിയുടെ പരാതി

Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (20:02 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്രയ്ക്കെതിരെ മാനഭംഗക്കേസ്. ബംഗളൂരു സ്വദേശിയായ യുവതിയാണ് അമിത് മിശ്രയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ അശോക് നഗർ പൊലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് മിശ്രയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 25ആം തീയതി മിശ്രയുടെ മുറിയിൽ എത്തിയ തന്നെ ബലാൽക്കാരമായി മാനഭംഗപ്പെടുത്തിയെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :