മുംബൈ|
jibin|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:59 IST)
22 വര്‍ഷങ്ങള്‍ക്ക് ശേഷം ലങ്കന്‍ മണ്ണിലൊരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്ന്
ലെഗ്‍സ്പിന്നര്‍ അമിത് മിശ്ര. ലങ്കന്‍ പര്യടനം പരാജയമായിരുന്നുവെങ്കില്‍ താന്‍ കരിയര്‍ അവസാനിപ്പിക്കുകമായിരുന്നു. അത്രയും സമ്മര്‍ദ്ദത്തോടെയാണ് ലങ്കയിലേക്ക് പോയത്. തന്റെ കഴിവുകളില്‍ ടീം മാനേജ്മെന്‍റും നായകന്‍ വിരാട് കൊഹ്‍ലിയും പ്രകടിപ്പിച്ച വിശ്വാസം പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്നും
അമിത് മിശ്ര പറഞ്ഞു.
ലങ്കന്‍ പര്യടനത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കരിയറിന് തന്നെ തിരശ്ശീല ഇടുമായിരുന്നു. സ്‌പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന ശ്രീലങ്കന്‍ ടീമിന് നേരെ പന്തെറിയാന്‍ സഹായിച്ചത് കഠിനമായ പരീശീലനമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ഒരൊറ്റ മന്ത്രം മാത്രമായിരുന്നു എന്നെ നയിച്ചിരുന്നതെന്നും
അമിത് മിശ്ര വ്യക്തമാക്കി.
സമ്മര്‍ദ്ദമില്ലാതെയാണ് താന്‍ പന്തെറിഞ്ഞത്, അതിന് സഹായകമായത് വിരാട് കോഹ്‌ലിയുടെ പിന്തുണയായിരുന്നു. തന്റെ ഇഷ്‌ടങ്ങള്‍ക്ക് അനുസരിച്ച് കോഹ്‌ലി ഫീല്‍ഡ് ഒരുക്കി തന്നു. പൂര്‍ണ സ്വാതന്ത്ര്യത്തോടെ പന്തെറിയാനാണ് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടതെന്നും അമിത് മിശ്ര പറഞ്ഞു. ആവശ്യമായ സമയത്ത് ഉപദേശങ്ങള്‍ നല്‍കുന്നതില്‍ കോഹ്‌ലി മികവ് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
നായകനുമായി നല്ല രീതിയിലുള്ള ആശയവിനിമയം നടത്താനാകുക ഒരു ബൌളറെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്.
പോസിറ്റീവായി ചിന്തിക്കുകയും നീങ്ങുകയും ചെയ്യുന്ന നായകനാണ് വിരാട്. ടീമിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ അപാരമായ പക്വതയാണ് വിരാട് പ്രകടിപ്പിച്ചതെന്നും മിശ്ര പറഞ്ഞു.