1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amir khan, Subrahmanyan Swami, India, Issue

ജൻമ ഭൂമിയെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ ആമിർ ഖാന് ഒരു ടീച്ചറെ ആവശ്യമാണ്; ആമിറിനെ വിമർശിച്ച മനോഹർ പരീക്കറിനു പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി

അസഹിഷ്ണുത പരാമര്‍ശം; ആമിറിന് ഒരു ടീച്ചറെ ആവശ്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ആമിർ ഖാൻ
അസഹിഷ്ണുത വിവാദവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ആമിർ ഖാനെ വിമർശിച്ച പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനു പിന്തുണയുമായി ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സ്വാമി പിന്തുണ അറിയിച്ചത്. ജന്മ ഭൂമിയെ സ്നേഹിക്കാൻ അദ്ദേഹത്തിന് കഴിയില്ലെങ്കിൽ ഒരു ടീച്ചറിന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
 
സംഭവത്തിൽ പരീക്കറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് പിന്തുണയുമായി സ്വാമി രംഗത്തെത്തിയത്. എന്നാൽ താൻ ഒരു താരത്തിന്റേയും പേരെടുത്ത് പറഞ്ഞില്ലെന്നായിരുന്നു പരീക്കർ നൽകിയ വിശദീകരണം. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയും അക്രമങ്ങൾക്കുമെതിരെ കഴിഞ്ഞ നവംബറിലായിരുന്നു അമീർ പരസ്യപ്രസ്താവന നടത്തിയത്. 
About Writer
aparna shaji
അടുത്ത ലേഖനം
സൗദിയിലും കുവൈത്തിലും ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വികെ സിംഗ് ഗള്‍ഫിലേക്ക്