അനുബന്ധ വാര്‍ത്തകള്‍
- സഹോദരതുല്യനായ കലാകാരന്‍,ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ച ചിത്രങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നുവെന്ന് മോഹന്‍ലാല്‍
- സനുഷ മലയാള സിനിമയില്‍ നിന്ന് മാറിനിന്നതോ? 7 വര്‍ഷത്തിനുശേഷം ഉര്‍വശിയുടെ സിനിമയിലൂടെ തിരിച്ചുവരവ്
- 'കടുവ' റിലീസായി ഒരു വര്‍ഷം; രണ്ടാം ഭാഗം ഉണ്ടാകുമോ ? ഷാജി കൈലാസിന് പറയാനുള്ളത് ഇതാണ്
- വരുന്നു കാത്തിരുന്ന ആ പ്രഖ്യാപനം,പ്രഭാസിന്റെ 'പ്രോജക്ട് കെ' അപ്ഡേറ്റ്
- രണ്ട് നായ്ക്കളുടെ പ്രണയകഥ!വാലാട്ടി തിയേറ്ററുകളിലേക്ക്
'താരപരിവേഷം ഭയപ്പെടുത്തുന്നു'; ഉള്ളില്‍ പേടിയാണെന്ന് അഖില്‍ മാരാര്‍
ഇപ്പോള്‍ കിട്ടിയിരിക്കുന്ന താരപരിവേഷം തന്നെ ഭയപ്പെടുത്തുന്നുവെന്ന് അഖില്‍ മാറാന്‍. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ എത്തിയപ്പോഴാണ് ബിഗ് ബോസ് താരം തന്റെ ഭയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
'നിങ്ങളുടെ സ്‌നേഹം എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എനിക്കൊരു പേടിയാണ്. കാരണം എത്രത്തോളം സ്‌നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം. നിങ്ങളോടുള്ള സ്‌നേഹം എപ്പോഴും എന്റെ മനസിലുണ്ടാവും. ഞാന്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ്. പഴയതുപോലെ നാട്ടിലിറങ്ങി അലമ്പ് കാണിക്കാന്‍ പറ്റുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം. വയലിലിറങ്ങി മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. ഇനി അതൊക്കെ അത്ര എളുപ്പമാണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്'-അഖില്‍ മാരാര്‍ ലൈവില്‍ പറഞ്ഞു.