'എന്തിനാ എന്നെ വേദനിപ്പിക്കുന്നത്,ആരും അത് അയച്ചു തരരുത്'; കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജൂലൈ 2023 (15:18 IST)
കൊല്ലം സുധിയുടെ കുടുംബം പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സുധിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ റീല്‍സ് വിഡിയോകള്‍ ഭാര്യയായ രേണു പങ്കുവെച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചു ഒരു മാസത്തിനുള്ളില്‍ തന്നെ റിലീസ് ചെയ്തു തുടങ്ങി എന്ന് പറഞ്ഞ് ചിലര്‍ വേണുവിനെ നേരെ തിരിഞ്ഞിരിക്കുകയാണ്. ഇതൊക്കെ താന്‍ സുധി ഉള്ളപ്പോള്‍ എടുത്തതാണെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ എടുത്ത വീഡിയോകള്‍ ആണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചെന്നും രേണു കുറിപ്പില്‍ പറയുന്നു.















A post shared by (@renu_sudhi)


'വീണ്ടും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകള്‍ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേക്കുന്നു. ഏട്ടന്‍ മരിച്ച് ഒരുമാസത്തിനകം ഞാന്‍ റീല്‍സ് ചെയ്തു നടക്കുകയാണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്''-രേണു ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :