1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amarnath temple news

കൊവിഡ് സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

Amarnath temple
കൊവിഡ് സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതായി അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. ജൂലൈ 21മുതല്‍ ഓഗസ്റ്റ് 3വരെയായിരുന്നു തീര്‍ത്ഥാടനം. 
 
ഈ തീര്‍ത്ഥാടനസമയത്താണ് അമര്‍നാഥില്‍ ശിവലിംഗം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ തീര്‍ത്ഥാടനം റദ്ദാക്കിയെങ്കിലും ക്ഷേത്രത്തിലെ ആരതി ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും ക്ഷേത്രാചാരങ്ങളെല്ലാം പരമ്പരാഗതമായ രീതിയില്‍ തന്നെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 37,724 പേർക്ക് രോഗബാധ, 648 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേയ്ക്ക്