ശ്രീനു എസ്|
Last Updated:
ബുധന്‍, 22 ജൂലൈ 2020 (09:11 IST)
ഡല്‍ഹിയില്‍ 23 ശതമാനത്തിലധികം പേര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ 23ശതമാനത്തിലധികം പേരുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്റിബോഡിയ കണ്ടെത്തിയതായി പറയുന്നു. 21000ലധികം സാമ്പിളുകളിലാണ് പഠനം നടത്തിയത്.
കൊവിഡ് സ്ഥിരീകരിച്ച വലിയൊരു വിഭാഗം ആളുകളിലും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ജൂണ്‍ 27മുതല്‍ ജൂലൈ 10വരെയാണ് പഠനം നടത്തിയത്.