ഓര്‍ഡിനന്‍സ് ഇറങ്ങിയിട്ടും ജല്ലിക്കെട്ട് നടത്താന്‍ തയ്യാറാകാതെ അളങ്കന്നൂര്‍; തിരുച്ചിറപ്പള്ളിയില്‍ ജല്ലിക്കെട്ട് നടന്നു

ഓര്‍ഡിനന്‍സ് ഇറങ്ങിയിട്ടും ജല്ലിക്കെട്ട് നടത്താന്‍ തയ്യാറാകാതെ അളങ്കന്നൂര്‍

ചെന്നൈ| Last Modified ഞായര്‍, 22 ജനുവരി 2017 (12:10 IST)
ജല്ലിക്കെട്ട് നടത്താന്‍ താല്‍ക്കാലിക ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അതില്‍ തൃപ്‌തിയടയാതെ തമിഴകം. എല്ലാ കാലത്തും ജല്ലിക്കെട്ട് നടത്താന്‍ സാധിക്കുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ഉണ്ടെങ്കിലും ജല്ലിക്കെട്ട് നടത്താന്‍ തയ്യാറല്ലെന്നാണ് മധുര അളങ്കന്നൂരിലെ പ്രതിഷേധക്കാര്‍ പറയുന്നത്.

അതേസമയം, ഓര്‍ഡിനന്‍സിന്റെ ചുവടുപിടിച്ച് തിരുച്ചിറപ്പള്ളിയില്‍ ജല്ലിക്കെട്ട് നടന്നു. എന്നാല്‍, ജല്ലിക്കെട്ടിന്റെ പ്രധാനകേന്ദ്രമായ മധുര അളങ്കന്നൂരില്‍ സ്ഥിരമായ നിയമനിര്‍മ്മാണമില്ലാതെ ജല്ലിക്കെട്ടിനോട് സഹകരിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരം തുടരുകയാണ്.

ഇതിനിടെ, മധുര, സേലം, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രയിന്‍ തടയല്‍ സമരം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :