ന്യൂഡല്‍ഹി|
Last Modified ശനി, 21 ജനുവരി 2017 (15:51 IST)
ജല്ലിക്കെട്ടിന് രാഷ്‌ട്രപതിയുടെ അംഗീകാരവും ലഭിച്ചേക്കും. തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു വൈകുന്നേരത്തിനകം ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എ ഐ എ ഡി എം കെ നേതാവ് എം തമ്പിദുരൈ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ, തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ നിയമ, വനം - പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു.
ജല്ലിക്കെട്ട് വിഷയത്തില്‍ സമരക്കാരെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തിയിരുന്നു.
തമിഴ്നാടിന്റെ വികാരം മനസിലാക്കുന്നെന്നും അതിന് സര്‍ക്കാര്‍ പരിശ്രമിക്കുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.