അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (14:49 IST)
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
അടുത്തിടെ നടന്ന ഉത്തർപ്രദേശ് തിരെഞ്ഞെടുപ്പിൽ കർഹാൽ സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എംപി സ്ഥാനം രാജിവെച്ചത്. 2019ൽ അസംഗഡിൽ നിന്നാണ് അഖിലേഷ് ലോക്‌സഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്. യുപി നിയമസഭയിൽ അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.