ഭാര്യക്ക് കൊവിഡ് പോസിറ്റീവ്, പൊതുപരിപാടികളില്‍ നിന്ന് പിന്മാറി അഖിലേഷ് യാദവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (17:26 IST)
ഭാര്യക്ക് കൊവിഡ് പോസിറ്റീവായതിനാല്‍ പൊതുപരിപാടികളില്‍ നിന്ന് പിന്മാറി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ട്വിറ്ററിലൂടെയാണ് അഖിലേഷ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസത്തേക്കുള്ള പരിപാടികളില്‍ നിന്നാണ് തല്‍ക്കാലം വിട്ടുനില്‍ക്കുന്നത്. ട്വീറ്റില്‍ തന്റെ നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രികൂടിയായ അഖിലേഷ് യാദവിന്റെ ഭാര്യക്കും സമാജ് വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനും കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :