സ്വപ്‌നത്തിൽ ഭഗവാൻ കൃഷ്‌ണൻ വന്നു, ഞാൻ രാമരാജ്യം സ്ഥാപിക്കുമെന്ന് പറഞ്ഞു: അഖിലേഷ് യാദവ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജനുവരി 2022 (13:08 IST)
ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു കാർഡ് പുറത്തിറക്കി അഖിലേഷ് യാദവും. തിരെഞ്ഞെടുപ്പിന് ശേഷം താൻ ഉത്തർപ്രദേശിൽ രാമരാജ്യം സ്ഥാപിക്കുമെന്ന് ഭഗവാൻ കൃ‌ഷ്‌ണൻ സ്വപ്‌നത്തിൽ വന്ന് പറഞ്ഞുവെന്നാണ് അഖിലേഷ് യാദവ് അവകാശവാദം ഉന്നയിച്ചത്.

ഭഗവാൻ എല്ലാ രാത്രിയും തന്റെ സ്വപ്നങ്ങളിൽ വരാറുണ്ടെന്നും താൻ
സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കുമെന്ന് പറഞ്ഞുവെന്നുമാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞത്.

“രാമരാജ്യത്തിലേക്കുള്ള വഴി സമാജ്‌വാദിന്റെ (സോഷ്യലിസത്തിന്റെ) പാതയിലൂടെയാണ്. സമാജ്‌വാദ് സ്ഥാപിതമായ ദിവസം സംസ്ഥാനത്ത് “രാമരാജ്യം” സ്ഥാപിക്കും, അഖിലേഷ് യാദവ് പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :