1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron cases in india

ഡൽഹിയിലും രാജസ്ഥാനിലും നാലു പേർക്ക് വീതം ഒമിക്രോൺ: ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവർ 45

ഡൽഹി
രാജ്യത്ത് 8 പേർക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡൽഹിയിലും രാജസ്ഥാനിലും നാലു പേർക്കു വീതമാണ് രോഗം. ഇതോടെ  രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 45 ആയി. 
 
ഇന്നലെ ദുബായ് മാത്രം യാത്ര ചെയ്‌തിട്ടുള്ള രണ്ട് മഹാരാഷ്ട്ര സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.നിലവിൽ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്ര–20, രാജസ്ഥാൻ–9, കർണാടക–3, ഗുജറാത്ത്– 4, ആന്ധ്രാ പ്രദേശ്– 1– കേരളം–1, ഡൽഹി–6, ചണ്ഡീഗഡ്–1 എന്നിങ്ങനെയാണ് കണക്ക്.
അടുത്ത ലേഖനം
പ്രതിഷേധക്കാർക്ക് തീവ്രവാദബന്ധം: വിവാദ പ്രസ്‌താവനയിൽ അതൃപ്‌തിയറിയിച്ച് മുഖ്യമന്ത്രി