1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actress veena kapoor killed by son in mumbai

സ്വത്ത് തർക്കം, നടി വീണ കപൂറിനെ മകൻ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

veena kapoor
സ്വത്ത് തർക്കത്തെതുടർന്ന് പ്രശസ്ത ടെലിവിഷൻ നടി വീണാ കപൂറിനെ(74) മകൻ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മകന്‍ സച്ചിന്‍ കപൂര്‍ (43) വീട്ടുജോലിക്കാരന്‍ ചോട്ടു എന്ന ലാലുകുമാര്‍ മണ്ഡല്‍ (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
 
ബെയ്സ്ബോൾ ബാറ്റ് ഉപയോഗിച്ചാണ് സച്ചിൻ വീണയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നടിയെ കാണാതായതിനെ തുടർന്ന് ഇവർ താമസിക്കുന്ന കൽപടരു സൊസൈറ്റിയിലെ സുരക്ഷാജീവനക്കാരൻ പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സച്ചിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.മൃതദേഹം റായ്ഗഡ് ജില്ലയിലെ നദിയില്‍ ഒഴുക്കിയതായും മൊഴിനല്‍കി.
അടുത്ത ലേഖനം
ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി