സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 5 ഡിസംബര്‍ 2023 (12:16 IST)
രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അടുത്ത ഒരാഴ്ചയില്‍ മലിനീകരണത്തില്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. സെട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ആനന്ദ് വിഹാറിലാണ് ഏറ്റവും മോശമായ വായുവുള്ളത്. 340 ആണ് ഇവിടെത്തെ വായുമലിനീകരണ തോത്.
മഞ്ഞുകാലത്താണ് ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നത്. ഇപ്പോഴത്തെ മിനിമം താപനില 14.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. പൂജ്യത്തിനും 50നും ഇടയ്ക്കുള്ള വായുഗുണനിലവാരമാണ് നല്ലതായി കണക്കാക്കുന്നത്.