പി.ജി ആയുര്‍വേദ കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:12 IST)
പി.ജി ആയുര്‍വേദ (ഡിഗ്രി / ഡിപ്ലോമ) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഏഴിനു വൈകിട്ടു മൂന്നിനകം അതത് ആയുര്‍വേദ കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :