റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:57 IST)
റഷ്യന്‍ സേനയില്‍ ചേര്‍ന്ന ആറ് നേപ്പാള്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ അധിനിവേശം നടത്തി യുദ്ധം തുടങ്ങിയത്. ഇരുവിഭാഗത്തില്‍ നിന്നും വലിയ ആള്‍ നാശം സംഭവിച്ചു. പിന്നാലെ പുറത്തുനിന്നുള്ള സൈനികരും യുദ്ധത്തില്‍ പങ്കെടുക്കുകയായിരുന്നു. തിങ്കളാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രിയാണ് യുദ്ധത്തില്‍ ആറ് നേപ്പാള്‍ സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്.

യുദ്ധത്തിനുവേണ്ടി റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ആറുപേരും. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് നേപ്പാള്‍ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുവാക്കളായ ആറുപേരുടേയും മൃതദേഹം വിട്ടുകിട്ടാനും ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും റഷ്യയോട് മന്ത്രി ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :