വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 30 മെയ് 2020 (20:32 IST)
ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. എന്നാൽ ധോണിയുടെ ക്രിക്കറ്റിൽനിന്നുമുള്ള വിരമിക്കൽ മാത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ധോണി ഇനി ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിവരേണ്ട കാര്യമില്ല എന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി, ഇതിന് കൃത്യമായ കാരണം തന്നെ കിർമാനിയ്ക്ക് പറയാനുണ്ട്. ഇന്ത്യകണ്ട ഏറ്റവും മികച്ച വികറ്റ് കീപ്പർ എന്നാണ് ധോണിയെ കിർമാനി വിശേഷിപ്പിച്ചത്.
ധോണി ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. വിരമിക്കലിനെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചിട്ടില്ല. ഇനിയും ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കാണാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം കരിയറില്‍ നേടാവുന്നതെല്ലാം അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം ഏറെ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷെ ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്തവണത്തേത്ത്.
ഇതുവരെ കീഴിലും, എതിരേയും കളിച്ചിട്ടുള്ള എല്ലാ ക്യാപ്റ്റന്‍മാരോടുമുള്ള മുഴുവന്‍ ആദരവോടെ തന്നെ പറയട്ടെ, അവര്‍ക്കെല്ലാം മുകളിലാണ് ധോണിയുടെ സ്ഥാനം ധോണിക്കുള്ള കഴിവ് മറ്റൊരു ക്യാപ്റ്റനിലും ഞാന്‍ കണ്ടിട്ടില്ല. ഈ വാക്കുകള്‍ എന്റെ മുന്‍ ക്യാപ്റ്റന്‍മാരെ ഒരുപക്ഷെ വേദനിപ്പിക്കാൻ ഇടയുണ്ട്. എന്നാല്‍ ഇതാണ് സത്യം. അവര്‍ ഇതു അംഗീകരിച്ചേ മതിയാകു. കിർമാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇന്ത്യക്കു വേണ്ടി ധോണി അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി തന്നെ ക്രിക്കറ്റിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.