ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 5 നവംബര്‍ 2014 (17:44 IST)
കാറുകളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ പുതിയ കാറുകളിലും സുരക്ഷാസംവിധാനങ്ങളായ എയര്‍ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നിര്‍ബദ്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഒക്ടോബറിനു മുമ്പായി ഇവ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മുമ്പായി നിയമം നടപ്പാക്കാനാണ് തീരുമാനം.
കേന്ദ്ര തീരുമാനം പുറത്തു വരുന്നതിന് പിന്നാലെ വോള്‍ഗ്‌സ് വാഗണ്‍ എല്ലാ മോഡലുകളിലും എയര്‍ബാഗ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ടൊയോട്ടയും. മാരുതിയും നിസാനും പുതിയ കാറുകളില്‍ ഇതുള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുരക്ഷാസംബന്ധിയായ പുതിയ മാറ്റങ്ങള്‍ കാറുകളില്‍ വരുത്താന്‍ കര്‍ശനനിര്‍ദ്ദേശമാണ് കാര്‍നിര്‍മാതാക്കള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ഇതിനുപിന്നാലെ ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റുകളുടെ പരിധി 46 കെഎംപിഎച്ചില്‍ നിന്ന് 56 കെഎംപിഎച്ചിലേക്ക് ഉയര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ മാരുതി ആള്‍ട്ടോ 800, ടാറ്റാ നാനോ, ഫോര്‍ഡ് ഫിഗോ, ഹുണ്ടായ് ഐ 10, പോളോ എന്നീ കാറുകള്‍ ഈ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ കാറുകളുടെ വില വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. എന്‍ട്രിലെവല്‍ കാറുകളുടെ വില 30,000 മുതല്‍ 35,000 വരെ ഉയരാനാണ് സാധ്യത.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.