വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (15:15 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ അറിയിച്ചു. പരാതിക്കാര്‍ പിന്‍മാറിയാലും കേസ് തുടരുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരനായ മേരിദാസനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒഴിവാക്കി. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേരിദാസന്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

അതേസമയം പരിസ്ഥിതി പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ പരാതിക്കാര്‍ പിന്മാറിയാലും കേസ് തുടരുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ട്രൈബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. മേരിദാസന്റെയും മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിന്റെയും വാദം തള്ളണമെന്ന്
തുറമുഖ കമ്പനിയും കേന്ദ്ര സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇടവക വികാരി ഫാ. മത്തേയൂസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹര്‍ജിയില്‍ ഒപ്പിട്ടതെന്ന് മേരിദാസന്‍ കോടതിയെ അറിയിച്ചിരുന്നു. തന്റെ പേരില്‍ മറ്റാരോ പരാതി നല്‍കിയിരിക്കുകയാണ്. കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതാണെന്ന് മേരിദാസന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിനെ വിളിച്ചു വരുത്താന്‍ കോടതി നോട്ടീസ് അയച്ചു. അതിനിടെ തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിന്
രണ്ടു മത്സ്യത്തൊഴിലാളികള്‍ കൂടി അപേക്ഷ നല്‍കി. വെട്ടുകാട് സ്വദേശി എലിസബത്ത് ആന്റണി, ബീമാപള്ളി സ്വദേശി മെഹദാദ് എന്നിവരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :