ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (15:05 IST)
ടിപി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. രണ്ടു കേസുകളും
സിബിഐ അന്വേഷിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടു കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ചതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസുകളില്‍ സിബിഐ ഇനിയുംഅന്വേഷിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ടിപി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകള്‍ സിബിഐ ഏറ്റെടുക്കണമെന്ന് കാട്ടി കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ രണ്ടു കേസുകളും പരിഗണിക്കുന്നതിനായി സംസ്ഥാനത്തിന്റെ നിര്‍ദേശം വിശദമായി പരിശോധിച്ചെന്നും സിബിഐയുമായി ചര്‍ച്ച ചെയ്തെന്നും പ്രധാനമന്ത്രി കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരള പൊലീസ് വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ചെന്നും. അതുപോലെ തന്നെ പതിനാലു വര്‍ഷം പഴക്കമുള്ള ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിച്ച് കോടതി അവര്‍ക്ക് ശിക്ഷ നല്‍കിയെന്നും പ്രധാനമന്ത്രിയുടെ കാര്യാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനു പ്രസക്തി ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.