കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി

ശ്രീനു എസ്| Last Modified ഞായര്‍, 7 മാര്‍ച്ച് 2021 (11:54 IST)
കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കര്‍ഷകരുമായി നിരവധിതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ നന്മയ്ക്കുവേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ പ്രതിഷേധം നൂറുദിവസം കടന്നതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

നേരത്തേ താങ്ങുവില ഇല്ലാതാവില്ലെന്ന് പ്രധാനമന്ത്രി മോദി അടക്കം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ ഇതിനു ചെവികൊടുത്തില്ല. കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :