അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണം എന്ന കേന്ദ്ര നിർദേശം: ചർച്ചയ്ക്ക് തയ്യാറെന്ന് ട്വിറ്റർ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (09:07 IST)
ഡൽഹി: അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റർ. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ഐടി മന്ത്രാലയവും, ഐടി മന്ത്രി രവിശങ്കർ പ്രസാദും ട്വിറ്ററിന് മറുപടി നൽകിയിട്ടുണ്ട്. മോദി കർഷകരുടെ വംശഹത്യയ്ക്ക് ഒരുങ്ങുന്നു എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകൾ ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരം ബ്ലോക്ക് ചെയ്യണം എന്നായിരുന്നു കേന്ദ്രം ട്വിറ്ററിന് നൽകിയ നിർദേശം.

ഈ അക്കൗണ്ടുകളിൽ ചിലത് ആദ്യഘട്ടത്തിൽ ബ്ലോക് ചെയ്തിരുന്നു എങ്കിലും. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും പല ട്വീറ്റുകളും വാർത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലെ ജീവനക്കാർക്കെതിരെ കേന്ദ്രം രംഗത്തെത്തി. ട്വിറ്റർ ജീവനക്കാർക്കെതിരെ ഏഴ് വർഷം തടവ് ശിക്ഷ ലഭിയ്ക്കുന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റർ കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :