കർഷക പ്രക്ഷോഭം: ഇന്ന് രാജ്യവ്യാപക ട്രെയിൻ തടയൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 18 ഫെബ്രുവരി 2021 (09:09 IST)
ഡൽഹി: പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 85 ആം ദിവസത്തിലേയ്ക്ക് കടക്കുന്ന ഇന്ന് രാജ്യവ്യാപകമായി കർഷകർ ട്രെയിൻ തടയും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് നാലു മണിക്കൂർ കർഷകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിയ്ക്കുക. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുവരെയാണ് സമരം. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയിലെ കർഷകരും ട്രെയിൻ തടയും, ബെംഗളുരു, മൈസുരു എന്നിവിടങ്ങളിലായിരിയ്ക്കും കർണാടകയിൽ ട്രെയിൻ തടയുക. സമരം സമാധാനപരമായിരിയ്ക്കും എന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതേസമയം സമരത്തെ നേരിടാൻ റെയിൽവേ സന്നാഹങ്ങൾ ഒരുക്കി. മിക്കയിടങ്ങളിലും കൂടുതൽ സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :