അഗ്നിപഥ് പദ്ധതിക്ക് തുടക്കം, വ്യോമസേനയിൽ ഇന്ന് മുതൽ രജിസ്ട്രേഷൻ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (18:22 IST)
അഗ്നിപഥ് പദ്ധതിക്ക് തുടക്കം കുറിച്ച് വ്യോമസേനയിൽ ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. 3000 പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം ലഭിക്കുക. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെയാണ് ആരംഭിക്കുക. ജൂലൈ മുതൽ കരസേനയിലേക്കും രജിസ്ട്രേഷൻ ഉണ്ടാകും.

17.5 വയസ് മുതൽ 23 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. 45 ശതമാനം മാർക്കോടെ പത്താം ക്ലാസ്/പ്ലസ് ടു പാസായിരിക്കണം. അതേസമയം ബിഹാർ,യുപി എന്നീ സംസ്ഥനങ്ങളിലടക്കം പലയിടത്തും പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾക്ക് കുറവ് വരാതെ ഇരുന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :