അദ്വാനി ഉദ്ദേശിച്ചത് മോഡിയേയല്ല, കോണ്‍ഗ്രസിനേയായിരുന്നു...!

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (17:50 IST)
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം വിവാദമായതോടെ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി വിശദീകരണവുമായി രംഗത്ത്.
തന്റെ പ്രസ്‌താവന ഏതെങ്കിലും വ്യക്‌തിയെ ഉദ്ദേശിച്ചുള്ളതല്ലെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചായിരുന്നെന്നുമാണ് അദ്വാനി പറയുന്നത്. പ്രഖ്യാപിച്ച കോൺഗ്രസ് ഒരിക്കൽ പോലും ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടില്ലെന്നും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതിന്‌ കോണ്‍ഗ്രസ്‌ മാപ്പു പറയണമെന്നും അദ്വാനി ആവശ്യപ്പെട്ടു. ദേശീയ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

താന്‍ ആരെയും ഉദ്ദേശിച്ചല്ല പ്രസ്‌താവന നടത്തിയത്‌. ഏകാധിപത്യ പ്രവണതകൾ പാടില്ല. എല്ലാത്തരം ഏകാധിപത്യത്തേയും എതിർക്കുന്നു.
ഇന്നത്തെ നേതാക്കള്‍ വാജ്‌പേയിയെപ്പോലെ വിനയാന്വിതരാകണമെന്നും . ധാർഷ്ട്യം നേതാക്കളെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്വാനി പറഞ്ഞു.

രാജ്യത്ത്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ നാല്‍പ്പതാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ ഇന്ത്യന്‍ എക്‌സ്പ്രസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ രാജ്യത്ത്‌ അടിയന്തരാവസ്‌ഥയ്‌ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ അദ്വാനി പറഞ്ഞത്‌.
ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ദുർബലമാണെന്നും അതിനാൽ തന്നെ അടിയന്തരാവസ്ഥ വീണ്ടും ഉണ്ടാവില്ലെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസം ഇല്ലെന്നുമായിരുന്നു അദ്വാനി പറഞ്ഞത്.

ജനാധിപത്യത്തോട്‌ പ്രതിബദ്ധതയുള്ള നേതൃത്വത്തെ രാജ്യത്തെങ്ങും കാണാനില്ല. ഇപ്പോഴത്തെ നേതൃത്വത്തില്‍ തനിക്ക്‌ വിശ്വാസമില്ല. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്‌തികളാണ്‌ കരുത്തര്‍. അതുകൊണ്ട്‌ അടിയന്തരാവസ്‌ഥ ഇനിയും ആവര്‍ത്തിക്കില്ലെന്ന്‌ പറയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്വാനിയുടെ വിവാദ പ്രസ്‌താവന. ഇത് മോഡിയെ ഉദ്ദേശിച്ചാണ് പ്രഞ്ഞതെന്ന വ്യാഖ്യാനമുണ്ടായതൊടെ ബിജെപിയും ആര്‍‌എസ്‌എസും വെട്ടിലായിരുന്നു.

ഇതൊടെയാണ് വിശദീകരണവുമായി അദ്വാനിതന്നെ രംഗത്തെത്തിയത്. അതേസമയം,​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടത്താനിരുന്ന കൂടുക്കാഴ്ച അദ്വാനി റദ്ദാക്കി. ആർഎസ്എസിന്റേയും ബിജെപി നേതൃത്വത്തിന്റേയും അതൃപ്തിയെ തുടർന്നാണിതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് ...

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്
ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...