ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (18:02 IST)
അടിയന്തരാവസ്‌ഥ സംബന്ധിച്ച എല്‍കെ അദ്വാനിയുടെ പ്രസ്‌താവനയ്‌ക്ക് ആര്‍എസ്‌എസ് പിന്തുണ. രാജ്യത്ത് അടിയന്തരാവസ്‌ഥയ്‌ക്കുള്ള സാധ്യതയുണ്ടെന്ന പ്രസ്‌താവന ശരിയാണ്. എന്നാല്‍ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉദ്ദേശിച്ചുള്ളതല്ലെന്നും ആര്‍.എസ്.എസ് വ്യക്‌തമാക്കി.
രാജ്യം ഭരിക്കുന്ന നേതൃത്വത്തിന് പക്വതയുണ്ടെന്ന് താന്‍ കരുതുന്നില്ല. അടിയന്തരാവസ്‌ഥ സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്വാനി പറഞ്ഞിരുന്നു. ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്വാനിയുടെ വിവാദ പ്രസ്‌താവന. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യാഖ്യാനമുണ്ടായതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി.