ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്ഐ വെടിവെച്ചു, നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ ആരോഗ്യനില അതീവഗുരുതരം

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ജനുവരി 2023 (14:18 IST)
ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് പൊതുപരിപാടിക്കിടെ വെടിയേറ്റു. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ദാസിൻ്റെ നില അതീവഗുരുതരമാണ്. അസി സബ് ഇൻസ്പെക്ടറായ ഗോപാൽ ദാസാണ് മന്ത്രിയെ സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്ത് നിന്നാണ് ഇയാൾ മന്ത്രിയെ വെടിവെച്ചത്. മന്ത്രിയെ വിമാനത്തിൽ ഭുവനേശ്വറിലേക്ക് മാറ്റി. വെടിയേറ്റ മന്ത്രിയെ കാറിൽ കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിൻ്റെ കാരണം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :