1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bharat jodo yatra ends tomorrow

ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം, സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും

bharat jodo
കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയ്ക്ക് നാളെ സമാപനം. പന്താചൗക്കിൽ നിന്ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽഗാന്ധി പതാക ഉയർത്തുന്നതോടെ പദയാത്രയ്ക്ക് സമാപനമാവും.
 
വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽഗാന്ധിയടക്കമുള്ളവർക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മി കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തൂം തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ കക്ഷികൾ പങ്കെടുക്കും. ഇതോടെ യാത്രയ്ക്ക് അന്ത്യമാവും.
 
അടുത്ത ലേഖനം
മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു