അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്, പോസിറ്റീവാകുന്ന നാലാമത്തെ കൊൽക്കത്ത താരം
- എന്താണ് ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമൈക്കോസിസ്? എങ്ങനെയാണ് രോഗം ബാധിക്കുക
- കൊവിഡ് ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം ചേതൻ സക്കറിയയുടെ പിതാവ് അന്തരിച്ചു
- പോലീസ് പാസിന് 88,000 അപേക്ഷകർ, അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്ന് പോലീസ്
- ഈ കേട്ടറിഞ്ഞതിലും ഭീകരനാണ് കൊവിഡ്, ഇപ്പോൾ ഏറ്റവും വെറുക്കുന്നത് ഭക്ഷണമാണ്: കൊവിഡ് അനുഭവം വിവരിച്ച് ആർഎസ് വിമൽ
ദില്ലിയിലും യുപിയിലും ലോക്ക്ഡൗൺ നീട്ടി, തമിഴ്‌നാട്ടിൽ നാളെ മുതൽ ലോക്ക്‌ഡൗൺ
കൊവിഡ് രണ്ടാം തരംഗം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെയും ഉത്തർപ്രദേശിലെയും ലോക്ക്‌ഡൗൺ നീട്ടി. ഇരു സംസ്ഥാനങ്ങളിൽ മെയ് 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം നാളെ മുതൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ആരംഭിക്കും.
ഇതേ തുടർന്ന് കേരള തമിഴ്നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകൾ റദ്ദാക്കി. സിനിമാ സീരിയൽ ഷൂട്ടിങ്ങിനുൾപ്പടെ വിലക്കുണ്ട്. നിലവിൽ രാജ്യത്ത് തിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ,രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.