വിശാഖപട്ടണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോ ലോറിയിലിടിച്ച് അപകടം; എട്ടുകുട്ടികള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (14:53 IST)
വിശാഖപട്ടണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോ ലോറിയിലിടിച്ച് അപകടം. സംഭവത്തില്‍ എട്ടുകുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ വിശാഖപട്ടണത്തിലെ സംഘം സരത്ത് തിയേറ്ററിനടുത്താണ് അപകടം നടന്നത്. ഓട്ടോറിക്ഷക്കാരന്റെ ശ്രദ്ധ കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഥനി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എട്ട് കുട്ടികളും

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :