ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (09:05 IST)
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം നല്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശി ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശിയും
യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യയില്‍ എത്തുന്നത്.
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ നിരവധി കരാറുകളില്‍ ഒപ്പു വെയ്ക്കും. പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തും. തീവ്രവാദത്തെ നേരിടുന്നതിനുള്ള കൂട്ടായ നീക്കം ശക്തിപ്പെടുത്തുന്നതും സൈനികേതര ആണവമേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള 16 കരാറുകളില്‍ ആയിരിക്കും ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കുക.
അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദിന്റെ ക്ഷണമനുസരിച്ച് 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എ ഇ സന്ദര്‍ശിച്ചിരുന്നു.
34 വര്‍ഷത്തിന് ശേഷമായിരുന്നു
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യു എ ഇ ഭരണനേതൃത്വത്തിന്റെ സന്ദര്‍ശനം.