അഡ്രസ് ഹോട്ടല്‍ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു; പുതിയ രൂപത്തിലും ഭാവത്തിലും

ദുബായ്| Sajith| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (15:16 IST)
പുതുവര്‍ഷ തലേന്നുണ്ടായ വന്‍ അഗ്‌നിബാധയെ തുടര്‍ന്ന് അടച്ചിട്ട ദുബായിലെ അഡ്രസ് ഹോട്ടല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു. ഹോട്ടല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റാണ് വ്യാഴാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ലെബനീസ് റസ്റ്ററന്റ് ആണ് വ്യാഴാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരുമാസം കൊണ്ട് റെക്കോര്‍ഡ് വേഹത്തിലാണ് റസ്റ്റോറിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതെന്ന് റസ്റ്റോറന്റ് ഉടമകളായ ക്രിസ്റ്റല്‍ ഗ്രൂപ്പ് സിഇഒ മെസ്സന്‍ അല്‍ സെയ്ന്‍ അറിയിച്ചു. വ്യാഴാഴ്ച്ച രാത്രി മുതല്‍ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സേവനങ്ങളും ഹോട്ടലില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹോട്ടല്‍ കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളും വളരെ വേഗത്തിലാണ്
പൂര്‍ത്തിയാകുന്നത്. പുതുവര്‍ഷപ്പിറവിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു 60 നിലകളുള്ള ഹോട്ടല്‍ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായത്. അലങ്കാരവിളക്കിന്റെ കേബിളില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം നടന്നതെന്നു പിന്നീട് കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :