1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ABGP Attack in SRFTI

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമം

ABGP Attack in SRFTI, RSS, ABGP
കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തീവ്ര വലതുപക്ഷമായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (ABGP) അക്രമം അഴിച്ചുവിട്ടു. സംഘപരിവാർ പോഷക സംഘടനയായ എബിജിപിയുടെ നേതൃത്വത്തിൽ സിനിമയുമായോ ഇൻസ്റ്റിറ്റ്യൂട്ടുമായോ ബന്ധമില്ലാത്ത പരിപാടി സംഘടിപ്പിച്ചത് വിദ്യാർഥികൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അതിക്രമം. 
 
തീവ്ര ഹിന്ദുത്വ പ്രചാരകരായ എബിജിപി പ്രവർത്തകർ ഞായറാഴ്ച ഉച്ചയോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിയത്. ആർഎസ്എസ് അജണ്ടയിലുള്ള പരിപാടി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന തിയറ്ററിൽ നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇതിനെ വിദ്യാർഥികൾ ഒന്നടങ്കം ശക്തമായി എതിർത്തു. പരിപാടി അലങ്കോലപ്പെടുത്താൻ വിദ്യാർഥികൾ ശ്രമിച്ചെന്ന് ആരോപിച്ച് എബിജിപി പ്രവർത്തകർ ആക്രമണ പരമ്പരയ്ക്ക് തുടക്കമിടുകയായിരുന്നു. 
 
സംഘപരിവാർ പ്രവർത്തകർ വിദ്യാർഥികളെ 'പാറ്റകൾ' 'രാജ്യദ്രോഹികൾ' എന്ന് വിളിച്ച് ആക്രമിക്കുകയായിരുന്നു. ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ നോക്കാതെ വിദ്യാർഥികളെ സംഘം ചേർന്ന് മർദിക്കുകയും കല്ലുകളും വടികളും കൈയിലുണ്ടായിരുന്ന കത്തികളും ഉപയോഗിച്ച് എറിയുകയും ചെയ്തു. പ്രായോഗിക പരിശീലനങ്ങളിൽ (Practicals) ഏർപ്പെട്ടിരുന്ന വിദ്യാർഥികളെപ്പോലും ഓടിച്ചിട്ട് തല്ലുകയും വസ്ത്രങ്ങൾ കീറിയെറിയുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു. 
അക്രമകാരികളെ പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കിയെങ്കിലും വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം ആർഎസ്എസ് അനുകൂലികൾ ഗേറ്റിന് പുറത്ത് തമ്പടിച്ചു. വിദ്യാർഥികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുകയും കല്ലും വടികളുമായി വിദ്യാർഥികൾക്കെതിരെ കൊലവിളി നടത്തുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സംഘപരിവാർ സംഘടനകൾക്ക് ക്യാമ്പസ് പണയം വെക്കുകയാണെന്ന് സ്റ്റുഡന്റ്‌സ് യൂണിയൻ പറഞ്ഞു.
അടുത്ത ലേഖനം
വേണുഗോപാലിനെതിരായ സൈബർ അറ്റാക്ക്; സതീശൻ അനുകൂലികൾക്കെതിരെ കേസ്, നിർദേശം നൽകിയത് ചെന്നിത്തല