ഒറ്റ തിരെഞ്ഞെടുപ്പ് ചർച്ച സുപ്രീം കോടതിയിലേക്ക് നീക്കാൻ ശ്രമം, പ്രതിപക്ഷം രംഗത്തെത്തിയതോടെ ഉപേക്ഷിച്ച് മോദി സർക്കാർ
രാജ്യത്ത് ലോകസഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരെഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് പരിഗണിക്കുന്ന കേന്ദ്രബില്ലില്‍ സുപ്രീം കോടതി ജഡ്ജിമാരുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്നാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി) സുപ്രീം കോടതി ജഡ്ജിമാരുമായി നടത്താനിരുന്ന ചര്‍ച്ച മാറ്റിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പടെയുള്ളവരുമായി ഒക്ടോബര്‍ ആറിനാായിരുന്നു ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. സമിതിയംഗങ്ങളുടെ അസൗകര്യം കാരണമാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്ന് ജെപിസി അധ്യക്ഷനായ ബിജെപി എം പി പി.പി ചൗധരി പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ജഡ്ജിമാരുമായി ജെപിസി നടത്തുന്ന കൂടിക്കാഴ്ച ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്ത് വന്നിരുന്നു.
ഭരണഘടന നിശ്ചയിച്ചിട്ടുള്ള അധികാരവിഭജന പരിധി ലംഘിക്കുന്ന നീക്കമാണിതെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു. നിയമം പാസാക്കാന്‍ മാത്രമാണ് പാര്‍ലമെന്റിന് അധികാരം. കോടതിക്ക് ആ നിയമം ശരിയോ തെറ്റോ എന്ന് നിശ്ചയിക്കാനുള്ള കടമയാണുള്ളത്. ഒറ്റതിരെഞ്ഞെടുപ്പ് ബില്‍ നിയമമായാല്‍ അതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബില്‍ പാസാക്കും മുന്‍പ് കോടതിയുമായി ചര്‍ച്ച നടത്തുന്നത് ഉചിതമല്ല. ചര്‍ച്ചയ്ക്ക് ചീഫ് ജസ്റ്റിസ് സമ്മതിച്ചത് തന്നെ ശരിയല്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
ജെപിസി അംഗമായ ഒരു പ്രതിപക്ഷ എം പി കോടതി സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അധ്യക്ഷന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെയാണ് കൂടിക്കാഴ്ചയില്‍ നിന്ന് ജെപിസി പിന്നോട്ട് പോയിരിക്കുന്നത്.ALSO READ: കർണാടകയിൽ വോട്ടർമാരെ കൂട്ടമായി നീക്കുന്നു, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ
