1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Media One Against Mammootty

'അത് കിട്ടാതെ മരിച്ചുപോയാലോ'; മമ്മൂട്ടിക്കെതിരെ മീഡിയ വണ്ണിന്റെ അശ്ലീല ചർച്ച

Mammootty, Bramayugam, National Award, Mammootty Bramayugam, Mammootty National Award
Mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കെതിരെ വിദ്വേഷ ചർച്ചയുമായി മൗദൂദി ചാനൽ മീഡിയ വൺ. മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വാങ്ങാൻ ഗുജറാത്തിൽ പോയതുമായി ബന്ധപ്പെട്ടാണ് മീഡിയ വൺ ചാനൽ ചർച്ച സംഘടിപ്പിച്ചത്. 
 
മമ്മൂട്ടി ബിജെപിയോട് അടുക്കുകയാണെന്നാണ് മീഡിയ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് ചർച്ചയിൽ പറയുന്നു. കടുത്ത മൗദൂദി രാഷ്ട്രീയത്തിന്റെ വക്താവായ മാധ്യമപ്രവർത്തകൻ അജിംസ് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം കിട്ടാതെ മരിച്ചുപോയാലോ എന്ന തരത്തിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. 
 
'ദാദാ സാഹേബ് അവാർഡ് കിട്ടാതെ അദ്ദേഹം മരിച്ചുപോകുകയെന്നത് അദ്ദേഹത്തിന് വലിയ വിഷമമായിരിക്കും,' എന്നാണ് ചർച്ചയിൽ അജിംസ് പറയുന്നത്. ഗുജറാത്തിൽ പോയതും അവിടെ പട്ടേൽ പ്രതിമ സന്ദർശിച്ചതും മമ്മൂട്ടി സംഘപരിവാരുമായി അടുക്കുന്നതിന്റെ സൂചനയാണെന്ന് പോലും ഈ ചർച്ചയിൽ മീഡിയ വൺ മാധ്യമപ്രവർത്തകർ പറയുന്നുണ്ട്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. Also Read: 'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)
അടുത്ത ലേഖനം
'ആ സ്റ്റേജ് ഷോയ്ക്ക് പിന്നാലെ ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് ഗോസിപ്പുകൾ പ്രചരിച്ചു'; സായ് കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ബിന്ദു പറഞ്ഞത്