1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Election commission orders special drive to fix voter list revision errors

പേടിച്ചോ?, എസ്ഐആറിലെ തെറ്റ് തിരുത്താൻ തിരെഞ്ഞെടുപ്പ് കമ്മീഷൻ, ഒഴിവാക്കപ്പെട്ടവരെ ചേർക്കാൻ പ്രത്യേക യജ്ഞം

Kerala Elections
തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെറ്റ് തിരുത്താന്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്‍. അന്യായമായി ഒഴിവാക്കപ്പെട്ടവരെ പട്ടികയില്‍ ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം. എസ്‌ഐആര്‍ പൂര്‍ത്തിയായ കേരളമുള്‍പ്പടെ 20 സംസ്ഥാനങ്ങളിലെ മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതിരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കയച്ച കത്തിലാണ് നിര്‍ദേശം. സെപ്റ്റംബര്‍ 29നാണ് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചത്. അന്യായമായി ഒഴിവാക്കപ്പെട്ടവര്‍, പുതിയ വോട്ടര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ജില്ലാ തിരെഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാകും സ്‌പെഷ്യല്‍ ഡ്രൈവ്. സംസ്ഥാനങ്ങളിലെ മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം ആരംഭിച്ചു.
 
എസ്‌ഐആറിന് മുന്‍പുള്ള പട്ടികയും ശേഷമുള്ള പട്ടികയും ഇതിനായി താരതമ്യം ചെയ്യും. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കാനും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ കണ്ടെത്താനുമാണ് നിര്‍ദേശം. രാജ്യത്ത് എസ്‌ഐആറിന് ശേഷം 13 കോടിയോളം വോട്ടുകള്‍ വെട്ടിമാറ്റിയതില്‍ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമാകവെയാണ് ഈ നീക്കം.ALSO READ: അടൂര്‍ പ്രകാശിന്റെ വിമര്‍ശനം: മുസ്ലീം ലീഗിന് കടുത്ത അതൃപ്തി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അടൂര്‍ പ്രകാശിന്റെ വിമര്‍ശനം: മുസ്ലീം ലീഗിന് കടുത്ത അതൃപ്തി