മഹാരാഷ്ട്രയിൽ അക്കൗണ്ട് തുറന്ന് ആം ആദ്‌മി പാർട്ടി: പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ 96 സീറ്റുകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ജനുവരി 2021 (14:46 IST)
മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് ആം ആദ്‌മി പാർട്ടി. ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ 96 സീറ്റുകൾ നേടിയാണ് എഎ‌പി വരവറിയിച്ചത്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ മാത്രം 41 സീറ്റുകളാണ് ആം ആദ്‌മി നേടിയത്.

ആകെ 13 ജില്ലകളിലായി 300 സീറ്റുകളിലാണ് ആം ആദ്‌മി മത്സരിച്ചത്. രാഷ്ട്രീയമായി നിഷ്‌പക്ഷത പാലിക്കുന്ന പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്ന് 13 സീറ്റുകളാണ് സഖ്യം നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :