ആപ്പിനെ ആപ്പിലാക്കി ‘സെക്സ് റാക്കറ്റ്’ വിവാദം

ന്യൂഡല്‍ഹി| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (10:35 IST)
ആംആദ്‌മി പാര്‍ട്ടി വീണ്ടും വിവാദത്തില്‍. ഇപ്രാവശ്യം ആപ്പിനെ ആപ്പിലാക്കിയിരിക്കുന്നത് ‘സെക്സ് റാക്കറ്റ്’ വിവാദമാണ്. അതും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കുത്തിയ കുഴിയും. സെക്‌സ് റാക്കറ്റ്‌ നടത്തുന്നു എന്ന്‌ ഫേസ്‌ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച്‌ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ജയിച്ച വിനോദ്‌ ബിന്നിക്കെതിരേ ആംആദ്‌മി പാര്‍ട്ടി വനിതാ നേതാവ്‌ അല്‍ക്കാ ലംബ രംഗത്ത്‌ എത്തിയതാണ് ആപ്പിനെ വീണ്ടും വിവാദത്തിലാക്കിയത്.

അല്‍ക്കയുടെ വീട്ടില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ അറസ്‌റ്റ് ചെയ്‌തതായി ഫേസ്‌ബുക്കില്‍ ബിന്നി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് അല്‍ക്ക പരാതി നല്‍കിയിരിക്കുകയാണ്‌. ബിന്നിക്കും മറ്റ്‌ 21 പേര്‍ക്കും എതിരേ അല്‍ക്ക സമര്‍പ്പിച്ച പരാതിയില്‍ പോലീസ്‌ കേസെടുത്തു.

പെണ്‍കുട്ടികളെയും കസ്‌റ്റമേഴ്‌സിനെയും അറസ്‌റ്റ് ചെയ്‌തതായിട്ടാണ്‌ വാര്‍ത്ത പുറത്ത്‌ വന്നത്‌.
അതേസമയം അല്‍ക്കയുടെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നാണ്‌ ബിന്നി പറയുന്നത്‌. തന്റെ പേരില്‍ അനേകം വ്യാജ പ്രൊഫൈലുകള്‍ ഫേസ്‌ബുക്കില്‍ സജീവമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം മുഴുവന്‍ തെളിവുകളോടെയാണ്‌ അല്‍ക്ക പരാതി എഴുതി നല്‍കിയിട്ടുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :