ചെന്നൈ|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:36 IST)
തന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഒരു തീവ്രവാദിക്കും ഹിന്ദുമതത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്ന വീഡീയോ ക്ലിപ്പിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ഹിന്ദു വര്‍ഗീയ സംഘനകളല്ലെന്നും പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലും ഫേസ് ബുക്കിലും ഹിറ്റാണ്. ഒരു വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍വച്ചു ആര്യാടന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്നത്.
ഹിന്ദു മതം ഒരു മതമല്ല അതു സംസ്‌ക്കാരമാണ്. ക്രിസ്‌തു, ഇസ്ലാം എന്നീ മതങ്ങള്‍ പോലുള്ള മതമല്ല ഹിന്ദുമതം, ഹിന്ദു മതം മാത്രം ഇന്ത്യയിലുള്ള സമയത്ത് ഇവിടെ വന്ന ക്രിസ്‌ത്യാനിക്കും ഇസ്ലാമിനും എല്ലാം സഹായവും ചെയ്‌ത മതമാണു ഹിന്ദുമതം. മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്‌ത്യാനിയും ഇസ്ലാമും ഉണ്ടാക്കുകയില്ല. എട്ടാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ അറബികളെ സ്വാഗതം ചെയ്തത് സാമൂതിരിയാണ്. അവര്‍ക്ക് പള്ളി പണിയാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും അവസരം ഒരുക്കിയതും ഹിന്ദുക്കളാണ്. ഈ സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവര്‍ അകത്ത് പോകുമെന്നും ആര്യാടന്‍ വ്യക്‌തമാക്കി.
എസ്‌എന്‍ഡിപി, എന്‍എസ്‌എസ് എന്നീ സംഘടനകള്‍ വര്‍ഗീയ സംഘടനകളാണെന്നു കരുതുന്നില്ല. ഈ സംഘടനകളെ സമൂഹിക സംഘടനകളായാണു താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ,