ഡല്‍ഹിയിലെ ബസുകളില്‍ ആം ആദ്മി സര്‍ക്കാര്‍ സിസിടിവി സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (11:15 IST)
ഡല്‍ഹിയിലെ ബസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ ആംആദ്മി സര്‍ക്കാര്‍ ഒരുങ്ങുന്നു. നഗരത്തിലെ ബസുകളില്‍ സ്ത്രീകള്‍ക്കും മറ്റുയാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 5,000 സിസിടിവി കാമറകള്‍ സ്ഥാപിക്കാനാണ്
സര്‍ക്കാരിന്റെ തീരുമാനം.

ഇതോടൊപ്പം, ഹോംഗാര്‍ഡ്, സിവില്‍ പ്രതിരോധ സേനാംഗങ്ങളെ പ്രത്യേക പരിശീലനം നല്‍കിയ ശേഷം ബസുകളില്‍ നിയോഗിക്കും. വരുന്ന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തും. യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി മൂന്നു കാമറകളാവും ഓരോ ബസിലും സ്ഥാപിക്കുകയെന്നു ഗതാഗത മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :