തന്റെ സ്വകാര്യതയിൽ കെജ്‌രിവാള്‍ ഇടപെടേണ്ടതില്ല: സോംനാഥ് ഭാരതി

ആം ആദ്‌മി  , സോംനാഥ്  ഭാരതി ,ലിപിക , അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (10:19 IST)


താനും ഭാര്യയും തമ്മിലുള്ള പ്രശ്നം തന്റെ സ്വകാര്യതയുടെ ഭാഗമാണെന്ന് ഡല്‍ഹി മുന്‍ നിയമകാര്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ സോംനാഥ്
ഭാരതി. താന്‍ ഇതുവരെ അരവിന്ദ് കെജ്‌രിവാളിനെ കണ്ടിട്ടില്ല. വിഷയം അദ്ദേഹത്തിന്റെ സ്വകാര്യതയാണെന്നുള്ള പാർട്ടിയുടെ നിലപാട് തികച്ചും ശരിയാണ്. വിഷയത്തില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട ആവശ്യമില്ല. കുടുംബത്തില്‍ എന്താ നടക്കുന്നതെന്നുള്ളത് പാർട്ടിക്ക് എങ്ങനെ അറിയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഭാര്യയുമായി പ്രശ്‌നങ്ങളില്‍ കെജ്‌രിവാളിനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലാ. വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാനിതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മുതിർന്ന നേതാവും ആദർശവാനുമായ വ്യക്തിയാണ്. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാനെന്തിനാണ് അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തുന്നതെന്നും സോംനാഥ് വ്യക്തമാക്കി.

അതേസമയം, ഭാര്യ മിത്ര നൽകിയ ഗാർഹിക പീഡനക്കേസിൽ ഡൽഹി മുൻ നിയമമന്ത്രി സോംനാഥ് ഭാരതി എംഎൽഎയ്ക്കെതിരെയുള്ള ജാമ്യമില്ലാ വാറന്റ് ഡൽഹി ഹൈക്കോടതി നാളെ വരെ സ്റ്റേ ചെയ്തു. ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിശദമായ വാദം കേൾക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി, ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചതിനെ തുടർ‌ന്ന് അറസ്റ്റ് ഒഴിവാക്കാനാണു ഭാരതി ഹൈക്കോടതിയെ സമീപിച്ചത്.

അദ്ദേഹത്തിന്റെ ഭാര്യ ലിപിക മിത്ര നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഹികപീഡനത്തിന് ഭാരതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതിയുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ ലിപിക.
2012 ലായിരുന്നു സോംനാഥ് ഭാരതിയും ലിപിക മിത്രയും വിവാഹിതരായത്. ഭാരതി തന്നെ ഗര്‍ഭഛിത്രത്തിന് പ്രേരിപ്പിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് ലിപിക മിത്രയുടെ പരാതി. നായ വയറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കടിച്ചുവെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഭാരതിക്കെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്.

ഭാര്യയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഭാരതിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :