ഡല്‍ഹിയില്‍ 1000 ആം ആദ്‌മി ക്ലിനിക്കുകള്‍: കെജ്‌രിവാള്‍

 ആം ആദ്‌മി , അരവിന്ദ്‌ കെജ്‌രിവാള്‍ , ആം ആദ്‌മി ക്ലിനിക്ക്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (10:40 IST)
ഡല്‍ഹിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുമായി ആം ആദ്‌മി സര്‍ക്കാര്‍ രംഗത്ത്. സാധാരണകാര്‍ക്കും പാവപ്പെട്ടവര്‍ക്കും മികച്ച സേവനം ലഭ്യമാക്കാന്‍ ഈ വര്‍ഷം ഡല്‍ഹിയില്‍ 1000 ആം ആദ്‌മി ക്ലിനിക്കുകള്‍ തുറക്കുമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍. തുറക്കാന്‍ പോകുന്ന 1000 ക്ലിനിക്കുകളുടെ മാതൃകാ ക്ലിനിക്കാണെന്നും തുടര്‍ന്നുള്ള ക്ലിനിക്കുകള്‍ ഉടന്‍ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെലവു കുറഞ്ഞ രീതിയിലാണ്‌ ക്ലിനിക്‌ നിര്‍മിച്ചിരിക്കുന്നത്‌. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ മാത്രമാണ്‌ ക്ലിനിക്‌ ചിലവ്‌ വന്നിരിക്കുന്നത്‌. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക്‌ അഭിപ്രായ വ്യത്യാസമില്ലെന്ന്‌ അറിയാമെന്നും സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ക്ലിനിക്കിലെ സൗകര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ വളരെയധികം പ്രയോജനകരമാകുമെന്ന്‌ ക്ലിനിക്കിലെ ജീവനക്കാരിയായ ഭാവന ശര്‍മ പറഞ്ഞു. ക്ലിനിക്കില്‍ എല്ലാ വിധത്തിലുള്ള മരുന്നുകളും ലഭ്യമാകുമെന്നും ഭാവന പറഞ്ഞു. ആം ആദ്‌മി ക്ലിനിക്കിന്റെ ഉദ്‌ഘാടനത്തില്‍ ഞായറാഴ്‌ചയാണ്‌ കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :