നിതീഷ്‌ കുമാറിന് പിന്തുണ; കെജ്‌രിവാളിന്റെ തീരുമാനത്തിനെതിരെ ആം ആദ്‌മി ബിഹാര്‍ ഘടകം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (18:57 IST)
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് പിന്തുണ നല്‍കാനുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളിന്റെ തീരുമാനത്തിനെതിരെ ആം ആദ്‌മി പാര്‍ട്ടി ബിഹാര്‍ ഘടകം രംഗത്ത്.
നേരത്തെ നിതീഷ്‌കുമാറിനു പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞയാഴ്‌ച അരവിന്ദ്‌ കേജരിവാള്‍ ബിഹാറിലെത്തിയിരുന്നു.

നിതീഷിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന്‌ ബിഹാറില്‍നിന്നുള്ള എഎപി നേതാവ്‌ പര്‍വീണ്‍ അമാനുള്ള പറഞ്ഞു. അന്ധമായി പിന്തുണയ്ക്കാതെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകണം നിതീഷ്‌കുമാറിനെ പിന്തുണയ്ക്കേണ്‌ടിയിരുന്നതെന്ന്‌ പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പര്‍വീണ്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ജെഡി–യു വിട്ട്‌ എഎപിയില്‍ ചേര്‍ന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :