1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. AAM aadmi in punjab bjp will continue in UP

പഞ്ചാബിൽ ആം ആദ്‌മി,യുപിയിൽ ബിജെപിയെന്ന് എക്‌സിറ്റ് പോൾ

ആം ആദ്‌മി
പഞ്ചാബ് നിയമസഭയിൽ എഎ‌പി വമ്പൻ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്.
 
നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് 19 മുതൽ 31 സീറ്റുകളിലേക്ക് ചുരുങ്ങും. അകാലിദളിന് 7 മുതൽ 11 സീറ്റുകൾ ലഭിക്കും. പഞ്ചാബിൽ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഒന്ന് മുതൽ 4 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേ പറയുന്നത്.
 
ഉത്തർപ്രദേശിൽ ബിജെപി മുൻതൂക്കം നിലനിർത്തുമെന്നാണ് റിപ്പബ്ലിക് ടിവിയുറ്റെ പ്രവചനം. ഉത്തർപ്രദേശിൽ ബിജെപി 240 സീറ്റു‌കൾ നേടുമ്പോൾ എസ്‌പി 140 സീറ്റുകളിൽ വിജയിക്കും ബിഎസ്‌പിക്ക് 17 സീറ്റും കോൺഗ്രസിന് 4 സീറ്റുകളും ലഭിക്കുമെന്നാണ് സർവേയിൽ പറയുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ദാരുണാന്ത്യം