വിഘടനവാദികളുമായുള്ള കേജ്‌രിവാളിന്റെ ബന്ധം അന്വേ‌ഷിക്കും- അമിത് ഷാ

അഭിറാം മനോഹർ| Last Updated: ഞായര്‍, 20 ഫെബ്രുവരി 2022 (13:14 IST)
ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് വിഘടനവാദികളുമായി ബന്ധമുണ്ടെന്ന മുൻ എ.എ.പി. നേതാവ് കുമാർ ബിശ്വാസ് ഉന്നയിച്ച ആരോപണത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഖലിസ്താനുമായി ഡൽഹി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി നേരത്തെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ ആരോപണം ഗൗരവകരമാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നുമാണ് കത്തിന് അമിത് ഷാ മറുപടി നൽകിയത്.

പഞ്ചാബിൽ ഞായറാഴ്ച തിരഞ്ഞെടുപ്പു നടക്കുന്നതിന് തൊട്ടുമുൻപാണ് കെജ്‌രിവാളിനെതിരേ ഇരുവരുടെയും സംയുക്തനീക്കം. ആം ആദ്‌മി പാർട്ടി നിരോധിത സംഘടനയായ എസ്എഫ്‌ജെയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നാണ്
കുമാർ ബിശ്വാസിന്റെയും ചന്നിയുടെയും ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :