കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരെഞ്ഞെടുപ്പ് മാർച്ച് 31ന്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (15:16 IST)
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരെഞ്ഞെടുപ്പ് തീയ്യതി തിരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തിരെഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും.മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതവ് ആനന്ദ് ശർമ ഉൾപ്പടെ 13 പേർ കാലാവധി പൂർത്തിയാക്കി ഒഴിയുന്നതിലേക്കാണ് തിരെഞ്ഞെടുപ്പ്.

പഞ്ചാബ്-5,കേരളം-3,അസം-2,ഹിമാചൽ പ്രദേശ്-1,തിർപുര-1,നാഗാലാൻഡ്-1 എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :