ആധാർ പുതുക്കൽ, ഓൺലൈൻ വഴി സൗജന്യമായി വിശദാംശങ്ങൾ നൽകാനുള്ള തീയ്യതി സെപ്റ്റംബർ 14ലേക്ക് നീട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (20:43 IST)
പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കിൽ, തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി
സൗജന്യമായി അപ്‌ലോഡ്
ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. ഇതിനായി
വെബ്സൈറ്റ് https://myaadhaar.uidai.gov.in
സന്ദർശിച്ച്, ആധാർ നമ്പർ ഉപയോഗിച്ച്
ലോഗിൻ
ചെയ്‌ത്‌ Document Update ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. സെപ്റ്റംബർ 14 വരെ ആധാർ വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി പുതുക്കാം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക്‌ മാത്രമേ, ഓൺലൈൻ
സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം അൻപത് രൂപ നിരക്കിൽ ചെയ്യാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :