ആധാർ-പാൻ ലിങ്ക് സമയപരിധി നീട്ടിയത് ഒരു വർഷത്തേക്കല്ല്, പുതുക്കിയ തീയ്യതി ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (16:40 IST)
ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(ഡിബിസിടി) അറിയിച്ചു. നികുതിദായകർക്ക് പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

ജൂൺ 30 വരെയാണ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാനതീയ്യതി. ഇതിനുള്ളിൽ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും.www.incometax.gov.in എന്ന വെബ്സൈറ്റിൽ പോയി ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :