ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും; ഈ മാസം കാലാവധി തീരും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ജൂണ്‍ 2023 (10:54 IST)
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ജൂണ്‍ 30 വരെയാണ് കാലാവധിയുള്ളത്. കാലാവധി തീരാന്‍ ഇരുപതോളം ദിവസമാണ് ഇനിയുള്ളത്. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ ആദായനികുതി നിയമമനുസരിച്ച് നിയമ നടപടി നേരിടേണ്ടി വരും. കൂടാതെ പാന്‍ നമ്പര്‍ ഒരു പ്രധാന കെ വൈ സി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

ജൂണ്‍ 30ന് ശേഷം ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടക്കേണ്ടി വരും. ആയിരം രൂപയാണ് പിഴ. അതേസമയം ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ ഓണ്‍ലൈന്‍ വഴി സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :